വെയിൽത്തുള്ളികൾ എന്ന അദ്ധ്യാപക കൂട്ടായ്മയും ജെ.സി.ബി(ജൂനിയർ ചൈൽഡ് ബറ്റാലിയൻ ) എന്ന കുട്ടിപ്പടയാളി ഗ്രൂപ്പും കേരളത്തിൽ വ്യത്യസ്തമായി എഴുതുന്ന അല്പം എഴുത്തുകാരും ചേർന്ന് നടത്തുന്ന ഒരു സർഗാത്മക പടയൊരുക്കമാണ് വെയിൽത്തുള്ളികളും ജെ.സി.ബിയും.
ക്ലാസ് മുറികളിലെ സർവ്വ പ്രവർത്തനങ്ങളിലും എങ്ങനെ സർഗാത്മകത സൃഷ്ടിക്കാം, കുട്ടിക്കൾക്കുള്ള ഏതുതരം രചനയിലും എങ്ങനെ കുട്ടിത്തവും സർഗാത്മകതയും ഉൾച്ചേർക്കാം എന്നൊക്കെ ആഴത്തിൽ ചിന്തിക്കുവാനും ചർച്ച ചെയ്യുവാനും വായനയുടെ പുതുലോകത്തെത്തിച്ചു കൊടുക്കുകയുമാണ് ഇവിടെ ചെയ്യുന്നത്. ഇതിനെല്ലാം ആവശ്യമായ ആശയങ്ങളും നിർദ്ദേശങ്ങളും കാഴ്ചപ്പാടും നിറക്കുകയും ചെയ്യുന്നു.
കുട്ടികൾക്കായുള്ള ഒരു സർഗാത്മക വിപ്ലവം വിരിയിക്കാൻ നിങ്ങൾക്ക് ഈ ബ്ലോഗ് ഉപയോഗിക്കാം.
എഴുതാം
പറയാം
പാടാം...
ചിന്തകൾ പങ്കുവയ്ക്കാം...
മനസ്സിൽ മഴവില്ലു വിരിയിച്ചെടുക്കുന്ന ഒരു കുട്ടിയായി മാറാം.
വരൂ...
നമുക്കൊന്നിച്ചു നിൽക്കാം.
സർഗാത്മക വിപ്ലവം പൂത്തുലയട്ടെ.