Saturday, October 4, 2025

കളിയാണ് രീതി ; സ്നേഹമാണ് ഭാഷ അംഗീകാരമാണ് പഠനോപകരണം

 

    നാല് ദിവസത്തെ തുടർച്ചയായഅവധിയും കഴിഞ്ഞ് ക്ലാസ്സിൽ കൂട്ടുകാരെത്തിയപ്പോൾ ഡയറി വായിക്കാനാണ് എല്ലാവരും ആദ്യം താല്പര്യം കാട്ടിയത്. സ്വന്തം ഡയറി വായിക്കുന്നതും മറ്റുള്ളവരുടെ ഡയറി വായിച്ച് കേൾക്കുന്നതും ഇപ്പോൾ അവർക്ക് വലിയ ഇഷ്ടമാണ്. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഡയറികളാണ് ഈയിടെയായി ഞങ്ങളുടെ ക്ലാസ്സിൻ്റെ അലങ്കാരവും അഭിമാനവും !

ഓരോരുത്തരുടെയും രചനാശൈലി പോലും ഞങ്ങൾക്കിപ്പോൾ പരിചിതവുമാണ്. അവധി ദിവസങ്ങളിൽ കൂടുതൽ പേരും ഒന്നോ രണ്ടോ ദിവസമാണ് ഡയറി എഴുതിയത്. എന്നാൽ യൂസഫ് എത്തിയത് നാല് അവധി ദിവസത്തെയും ഡയറി എഴുതിത്തീർത്ത സന്തോഷവുമായായിരുന്നു. ഇന്നലെ ക്ലാസ്സ് തുടങ്ങും മുമ്പെ ത്തന്നെ എത്തി. രാവിലെത്തന്നെ എന്നെ വിളിച്ച് ഡയറി കാണിച്ചു തന്നു. സംഗതി സംഭവ ബഹുലം! യൂസഫിൻ്റെ ഡയറികളിൽ ഞാൻ കണ്ട ഒരു പ്രത്യേകത മിക്കവാറും എല്ലാ ദിവസങ്ങളിലും സ്കൂളിലോ വീട്ടിലോ ബന്ധുവീട്ടിലോ എവിടെ ആയാലും ഒരു കളി അനുഭവം അതിലുണ്ടാകും. ഈ നാല് ദിവസത്തിൽ മൂന്നിലും കളി അനുഭവം തന്നെ. ഞാൻ ഡയറി പിന്നിലേക്ക് മറിച്ചു . 70 ദിവസം ഡയറി എഴുതിയിട്ടുണ്ട്. "ഒരിക്കൽ ഇന്ന് ഫ്രീ ടൈമിൽ പുറത്ത് ഓടിക്കളിച്ചു; അകത്ത് ബഞ്ചിൽ നിന്ന് താഴേക്ക് ചാടിക്കളിച്ചു; ടീച്ചർ കാണാത്തതിനാൽ രക്ഷപ്പെട്ടു” എന്നെഴുതിയ ഡയറി എൻ്റെ കൈയിൽ കൊണ്ടു തന്നതാ യൂസുഫ് ! അന്ന് യൂസുഫിൻ്റെ നിഷ്കളങ്കതയും എന്നോടുള്ള സ്വാതന്ത്ര്യവും എന്നെ ഒരേ സമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തിരുന്നു. 

      ഇന്നലെക്കിട്ടിയ നാല് ഡയറികളും ഇതാ: 






കഴിഞ്ഞ ലക്കം യുറീക്കയിൽ യൂസുഫിൻ്റെ ഒരു ഡയറിക്കുറിപ്പ് 
പ്രസിദ്ധീകരിച്ചു വന്നിരുന്നു.


യൂസുഫിൻ്റെ ഉമ്മ എഴുതുന്നു



ഇങ്ങനെ ഡയറിയെഴുത്തിലൂടെ സവിശേഷ  രചനാശൈലിയിലേക്കെത്തിയ കുറേ കൂട്ടുകാരുണ്ട് ക്ലാസിൽ. ഓരോരുത്തരെയും അവരുടെ ഡയറികളെയും വരും ദിവസങ്ങളിൽ പരിചയപ്പെടുത്താം. അധികം താമസിയാതെ "പുസ്തകങ്ങൾ പിറക്കുന്ന ക്ലാസ്മുറി" യാണ് അടുത്ത ലക്ഷ്യം

കളിയാണ് രീതി ; സ്നേഹമാണ് ഭാഷ അംഗീകാരമാണ് പഠനോപകരണം

      നാല് ദിവസത്തെ തുടർച്ചയായഅവധിയും കഴിഞ്ഞ് ക്ലാസ്സിൽ കൂട്ടുകാരെത്തിയപ്പോൾ ഡയറി വായിക്കാനാണ് എല്ലാവരും ആദ്യം താല്പര്യം കാട്ടിയത്. സ്വന്തം ...