4.6. 2025
പുതിയവിദ്യാലയത്തിലെ മൂന്നാംദിനം
50 ദിവസങ്ങൾ കൊണ്ട് അടിസ്ഥാനഭാഷാശേഷി എല്ലാവര്‍ക്കും
4. 6. 2025 ബുധനാഴ്ച
SRG ൽ പ്രീടെസ്റ്റ് ഫലം അവലോകനം നടത്തി.
പ്രീടെസ്റ്റ് അവലോകനം
മലയാളം
1. - അക്ഷര ബോധ്യം ചിഹ്ന ബോധ്യം ഉണ്ട്. ഒഴുക്കോടെ വായിക്കാൻ പ്രയാസം നേരിടുന്നു.🔴
2. ഒഴുക്കോടെ വായിക്കാൻ കഴിയുന്നില്ല. ചിഹ്ന ബോധ്യം ഇല്ല🔴
3. അക്ഷരങ്ങൾ തിരിച്ചറിയാം ചിഹ്ന ബോധ്യം ഇല്ല. വായിക്കാൻ കഴിയുന്നില്ല.
4. ഒഴുക്കോടെ വായിക്കുന്നുണ്ട്✅
5. ചില അക്ഷരങ്ങൾ തിരിച്ചറിയാം എന്നല്ലാതെ വായിക്കാൻ കഴിയുന്നില്ല.🔴
6. ചില അക്ഷരങ്ങൾ തിരിച്ചറിയാം. കൂട്ടിവായിക്കാൻ കഴിയുന്നില്ല.🔴
7. വായിക്കാൻ അറിയില്ല അക്ഷരങ്ങൾ തിരിച്ചറിയുന്നില്ല
8. ലഘു വാക്യങ്ങൾ ഒഴുക്കോടെ വായിക്കാൻ കഴിയുന്നുണ്ട്✅
9. അക്ഷരങ്ങൾ ചിലത് പെറുക്കിപ്പെറുക്കി പറയുന്നുണ്ട്. ഒഴുക്കോടെ വായിക്കാൻ കഴിയുന്നില്ല🔴
10. അക്ഷര ബോധ്യം കുറവാണ് വായിക്കാൻ അറിയില്ല.
11. ഒഴുക്കോടെ വായിക്കാൻ കഴിയുന്നുണ്ട്.✅
12. - കൂട്ടി വായിക്കാൻ അറിയില്ല🔴
13. കൂട്ടിവായിക്കാൻ കഴിയുന്നുണ്ട്.✅
14. ഒഴുക്കോടെ വായിക്കുന്നു.✅
15. അക്ഷരങ്ങൾ തിരിച്ചറിയുന്നുണ്ടെങ്കിലും കൂട്ടിവായന കഴിയുന്നില്ല.🔴
16. അക്ഷരങ്ങൾ തിരിച്ചറിയുന്നില്ല, വായിക്കാൻ കഴിയുന്നില്ല.
17. ചില അക്ഷരങ്ങൾ മാത്രം തിരിച്ചറിയാം , വായിക്കാനറിയില്ല.
18. അക്ഷര , ചിഹ്ന ബോധ്യം ഇല്ല.
19. അക്ഷരങ്ങൾ തിരിച്ചറിയുന്നില്ല .
20. അക്ഷരങ്ങൾ തിരിച്ചറിയാം , കൂട്ടിവായിക്കാൻ കഴിയുന്നില്ല.🔴
21. അക്ഷരങ്ങൾ തിരിച്ചറിയുന്നില്ല . ("എനിക്ക് വായിക്കാനറിയില്ല ടീച്ചറേ "
ഇംഗ്ലീഷ്
ഇംഗ്ലീഷ് ലഘുവാക്യങ്ങൾ വായിക്കും. 3 പേർ മാത്രം.
1️⃣ ഒഴുക്കോടെ വായിക്കാൻ കഴിയുന്നവർ : 5 ( 23%)
2️⃣ വളരെ കൂടുതൽ പിന്തുണ ആവശ്യമുള്ളവർ : 7 (34% )
3️⃣ പിന്തുണ അവശ്യമാണ്.
ഒന്നാം ഗ്രൂപ്പിലേക്ക് വേഗം എത്തിക്കാൻ കഴിയുന്നവർ 9 (43%)
പ്രശ്ന പരിഹരണപ്രവർത്തനങ്ങളായി സർഗ്ഗാത്മക ഡയറി, വായനോത്സവം എന്നിവ പ്രധാനമാണെന്ന് തീരുമാനമായി. 50 ദിവസങ്ങൾ പൂർത്തിയാവുമ്പോൾ മലയാള ഭാഷാശേഷിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരമാകും വിധത്തിൽ അക്കാദമിക് മാസ്റ്റർ പ്ലാൻ തയ്യാറായി.
അടുത്ത ദിവസം നടക്കേണ്ട പരിസ്ഥിതി ദിനവും SRG യിലെ അജണ്ടയായിരുന്നു.
വിവിധ സസ്യങ്ങളെയും , ഇലകളുടെ സവിശേഷതകൾ, വിത്തുകൾ ഇവ കണ്ട് മനസ്സിലാക്കുക.
വിത്തുണ്ടകൾ നിർമ്മിച്ച് സമൂഹത്തിൽ വിതരണം ചെയ്യുക.
വീട്ടിലും വിദ്യാലയത്തിലും പ്ലാസ്റ്റിക് മാലിന്യം ഇല്ലാതാക്കാനുള്ള ഗവേഷണ പഠനം തുടങ്ങുക.
ഇവയായിരുന്നു പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ഏറ്റെടുത്ത് നടത്താൻ തീരുമാനിച്ച് പ്രവർത്തനങ്ങൾ. എല്ലാം പരിസര പഠന ലക്ഷ്യങ്ങളിലൂന്നിയുള്ള പ്രവർത്തനങ്ങൾ.
ഈ പ്രവർത്തനങ്ങളുടെ രേഖപ്പെടുത്തൽ ഘട്ടത്തിൽ കൂട്ടെഴുത്തിൻ്റെയും പഠന ഗ്രൂപ്പിൻ്റെയും സാധ്യത കൂടി കോർത്തു വച്ചു.
അഞ്ചാം തീയതി വൈകിട്ട് 3.30 ന് CPTA നടത്താൻ തീരുമാനിച്ചു. പരമാവധി പങ്കാളിത്തം ഉറപ്പാക്കാൻ വേണ്ടതെല്ലാം ചെയ്യാൻ എച്ച് എം നിർദ്ദേശിച്ചു.
5.6 2025 വ്യാഴാഴ്ച വൈകിട്ട് 3.30pm ന് CPTA നടത്താൻ തീരുമാനിച്ച് അറിയിപ്പ് നൽകി. ക്ലാസ്സിൽ പൂർണ്ണ പങ്കാളിത്ത CPTA ആവണമെന്ന് ആഗ്രഹിച്ചു.
പൂർണ്ണ പങ്കാളിത്ത CPTA സാധ്യമോ ?
♦️എല്ലാവരേയും ഫോണിൽ വിളിച്ചു.
♦️പോസ്റ്റർ തയ്യാറാക്കി ഗ്രൂപ്പിലും വ്യക്തിഗതമായും പങ്കിട്ടു.
♦️വരും എന്ന് ഉറപ്പ് പറഞ്ഞവർ കുട്ടിയുടെ ഫോട്ടോ വച്ച് “ ഞാൻ പങ്കെടുക്കും “ എന്ന് സന്നദ്ധത അറിയിക്കുന്ന പോസ്റ്റർ ചെയ്ത് ഗ്രൂപ്പിൽ പങ്കിട്ടു.
♦️ഇങ്ങനെ പോസ്റ്റർ പങ്കിടാൻ സന്നദ്ധതയുള്ളതും സാങ്കേതികമായി സഹായം വേണ്ടതുമായ രക്ഷിതാക്കൾക്ക് പിന്തുണ നൽകി.



No comments:
Post a Comment