Sunday, June 15, 2025

 2.6.2025 തിങ്കൾ

     പുതിയ വിദ്യാലയത്തിലെ ആദ്യ ദിനം.  

 അടിസ്ഥാന ശേഷി ഉറപ്പിക്കാനുള്ള തുടക്കം



പൊതുവിദ്യാലയത്തിലെ അധ്യാപിക എന്ന നിലയില്‍ആദ്യനോട്ടത്തില്‍ത്തന്നെ  അഭിമാനംനല്‍കിയ  കെട്ടിടം.ഗവ എല്‍ പി എസ് കൊല്ലൂര്‍വിള. പിന്നെ ക്ലാസ്സ്മുറിയിലേക്ക്‌ .

 

 


വിശാലമായ ക്ലാസ്സ്മുറി ആണെങ്കിലും  ക്രമീകരണത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍ അപ്പോള്‍ത്തന്നെ മനസ്സില്‍കുറിച്ചു.  
      

അന്നുതന്നെയയിരുന്നു എസ്സ് ആര്‍ജി  മീറ്റിംഗ്  . ഓരോ ക്ലാസ്സിലെയും കുട്ടികളുടെ മികവുകളും പോരായ്മകളും തിരിച്ചറിയുക എന്നതായിരുന്നു. ആദ്യ അജണ്ട. മുന്നറിവു പരിശോധന നടത്തി  ഫല വിശകലനത്തിനുശേഷം   അക്കാദമി ക മാസ്റ്റർ പ്ലാൻ തയ്യാറാക്കാനും ക്ലാസ്സ്‌പിടിഎയില്‍  അവസ്ഥയും ലക്ഷ്യങ്ങളും ബോധ്യപ്പെടുത്തി  എ എം പിയുടെ   നിർവ്വഹണോദ്ഘാടനം നടത്താനും തീരുമാനിച്ചു. തിരികെ വീട്ടിലെത്തിയിട്ടു  നാളെ കൂട്ടുകാരെ  കാണുന്നത് എങ്ങനെയാകണം , നാളെത്തെ പ്രീ ടെസ്റ്റ്‌ എങ്ങനെ സര്‍ഗത്മകമാകണം  എന്നിവയായിരുന്നു ചിന്തകള്‍ .  

ക്ലാസ്സ്‌ഗ്രൂപ്പില്‍ ജോയിന്‍ചെയ്ത് രക്ഷിതാക്കളെ അഭിസംബോധന ചെയ്തു.

"പ്രിയമുള്ള രക്ഷിതാക്കളേ കൂട്ടുകാരേ,
         ഞാൻ പുതുതായി സ്കൂളിൽ എത്തിയ അധ്യാപിക സൈജ ടീച്ചർ. ഇന്ന് മുതൽ എനിക്കാണ് മൂന്നാം ക്ലാസിൻ്റെ ചുമതല.  എല്ലാ കൂട്ടുകാരെയും നാളെ നേരിൽ കാണാൻ കാത്തിരിക്കുന്നു. ഒട്ടും വൈകാതെ ക്ലാസ് പി ടി എ യിലൂടെ എല്ലാ രക്ഷിതാക്കളെയും കാണാം. എല്ലാവരോടും സ്നേഹം. ബാക്കി വിശേഷങ്ങൾ പിന്നാലെ.
ഒരു പ്രധാന കാര്യം കൂടി പറയട്ടെ. ഓരോ ദിവസവും മൂന്നാം ക്ലാസിൽ കൂട്ടുകാർ പഠിച്ചത് എന്തെന്ന് കൃത്യമായി ഈ ഗ്രൂപ്പിലൂടെ പങ്കിടുന്നതായിരിക്കും. എല്ലാ രക്ഷിതാക്കളും എന്നും ഈ ഗ്രൂപ്പ് നോക്കാൻ അല്പ സമയം മാറ്റി വയ്ക്കണേ. അത് നിങ്ങൾ ഓരോരോരുത്തരുടെയും മകളെ / മകനെ പഠന മികവിലേക്ക് നയിക്കും. നിങ്ങൾ വീട്ടിൽ എങ്ങനെയാണ് മക്കളെ പഠനത്തിൽ സഹായിക്കേണ്ടത് എന്നും മനസ്സിലാകും. എന്നോടൊപ്പം വിവരങ്ങൾ പങ്കിടാൻ നമ്മുടെ HM റീന ടീച്ചറും കൂടെയുണ്ട്.

സ്നേഹത്തോടെ
സൈജ ടീച്ചർ."

ഉടന്‍ ഒരു ശബ്ധസന്ദേശം നല്‍കി എച്ച് എം റീന ടീച്ചര്‍ എന്നെ ഒന്നുകൂടി  പരിചയപ്പെടുത്തി.

 ഇങ്ങനെയൊരു  പോസ്റ്റര്‍കൂടിഅന്നുതന്നെ ഗ്രൂപ്പില്‍ഇട്ടു                

 


 
 അവര്‍ പ്രതികരിച്ചപ്പോള്‍ കുട്ടിയുടെപേര് ചോദിച്ച് സേവ്ചെയ്തു.  22 പേരില്‍ 19 രക്ഷിതാക്കള്‍  പ്രതികരിച്ചു.  
                    






No comments:

Post a Comment

കളിയാണ് രീതി ; സ്നേഹമാണ് ഭാഷ അംഗീകാരമാണ് പഠനോപകരണം

      നാല് ദിവസത്തെ തുടർച്ചയായഅവധിയും കഴിഞ്ഞ് ക്ലാസ്സിൽ കൂട്ടുകാരെത്തിയപ്പോൾ ഡയറി വായിക്കാനാണ് എല്ലാവരും ആദ്യം താല്പര്യം കാട്ടിയത്. സ്വന്തം ...