Sunday, June 15, 2025

 

3.6. 2025

 

  പുതിയ വിദ്യാലയത്തില്‍  രണ്ടാംദിവസം


രാണ്ടാംദിവസം കുട്ടികളെത്തുമുമ്പുതന്നെ ഞാനെത്തി ക്ലാസ്സിന്റെഇരിപ്പിടക്രമീകരണം ശിശു സൗഹൃദവും ജനാധിപത്യപരവുമാക്കി.

മൂന്നാംക്ലാസ്സാണ്. 22 കൂട്ടുകാരാണ്. 

കുട്ടിയെ അറിയൽ

    
        കൂട്ടുകാരുടെ  ജിഞാസയെ ഉണര്‍ത്തുംവിധത്തില്‍ വെല്ലുവിളിനിറഞ്ഞൊരുപരീക്ഷണം ഒരുക്കിയായിരുന്നു തുടക്കം. പ്രതീക്ഷിച്ചതുപോലെ മുഴുവന്‍ കുട്ടികള്‍ക്കും താല്പര്യജനകമായി പ്രവര്‍ത്തനം. ഊര്‍ജ്ജസ്വലത കൂടിയവരും ദാ ഇതുപോലെ...

 


            ശേഷം എല്ലാവരും പരീക്ഷണക്കുറിപ്പെഴെതി . പിന്നെ കൂട്ടുകാരെപ്പോലെ മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു കൂട്ടുകാരിയെ പരിചയപ്പെടുത്തി. ആരെ എന്നല്ലേ? ദാ ഈ    വിസ്മയെയെത്തന്നെ.


             ശാസ്ത്രവുംസര്‍ഗാത്മകതയും പരിസ്ഥിതിസ്നേഹവും ഒത്തിണങ്ങിയ     ഈ പുസ്തകം കുറച്ചുഭാഗംവായിച്ച് കൂട്ടുകാരുടെ മനസ്സില്‍ സന്ദര്‍ഭംനിറച്ചു.പിന്നെ  കൂട്ടുകാരുടെ മനസ്സില്‍  പതിഞ്ഞ ഒരുസന്ദര്‍ഭം വരക്കാനും ചിത്രത്തിന് ചേരുന്നൊരുവാക്യം   കൂട്ടുകാരുടെതായ രീതിയില്‍    എഴുതാനുംപറഞ്ഞു.

 കഥയുടെ ബാക്കിഭാഗം  അറിയാനായിഅവരില്‍ താല്പര്യം നിറഞ്ഞു.പുസ്തകം വായനക്കായിനല്‍കി. തുടര്‍ഭാഗംസ്വന്തമായിവായിച്ച് ആശയംഉള്‍ക്കൊണ്ട്‌ ചിത്രം  വരക്കാനയിരുന്നു അടുത്തപ്രവര്‍ത്തനം   കൂട്ടുകാരുടെ  സ്വന്തം പരിസരത്തിലെ ഇത്തരം   നിരീക്ഷണാനുഭവങ്ങള്‍   പങ്കിടാനുംഅവസരം നല്‍കി. 

വായനസാമഗ്രികള്‍ ഒഴുക്കോടെ വായിക്കുന്നു.

കഥകള്‍വായിച്ച് ആശയം ഉള്‍ക്കൊണ്ട് ചിത്രീകരണം നടത്തുന്നു.

എന്നിവയായിരുന്നു മാതൃഭാഷയിലെ   മുന്നറിവുപരിശോധനയുടെ പഠന ലക്ഷ്യങ്ങള്‍.  പ്രീ ടെസ്റ്റ്‌ ഫലം കൃത്യമായിക്രോഡീകരിച്ചു. രേഖയാക്കി.

ക്ലാസ്സ്‌ഗ്രൂപ്പില്‍ ഇന്നത്തെ പ്രവര്‍ത്തനക്കുറിപ്പ് ഇങ്ങനെ  ഇട്ടു.

" 3.6. 2025 ചൊവ്വ

          മലയാളത്തിലും ഇംഗ്ലീഷിലും മൂന്നാം ക്ലാസിലെ  കുട്ടികളുടെ നിലവാരം അറിയുന്നതിനായിരുന്നു ഇന്നത്തെക്ലാസ്സ്‌പ്രവര്‍ത്തനങ്ങള്‍      

ഓരോ കുട്ടിയുടെയും  മികവും പോരായ്മയും മനസ്സിലാക്കി പഠനത്തിൽ  തുടർപിന്തുണ നൽകുകയാണല്ലോ ഞാൻ ചെയ്യേണ്ടത്. 

ലക്ഷ്യങ്ങൾ:


വായന സാമഗ്രികൾ സ്വതന്ത്രമായി ഒഴുക്കോടെ വായിക്കുക 

കഥകൾ വായിച്ച് ആശയം ഉൾക്കൊണ്ട് ചിത്രീകരണം നടത്തുക

പ്രവർത്തനം 1. കുട്ടികൾ താല്പര്യം ഉണർത്തുന്ന ഒരു പരീക്ഷണം ക്ലാസ്സിൽ നടത്തി. ശേഷം കണ്ട കാര്യത്തെ കുറിച്ച് ഒരു ചെറുവിവരണം എഴുതാൻ പറഞ്ഞു. ഓരോ കുട്ടി എഴുതിയതും അവരുടെ നോട്ട്ബുക്കിൽ നിങ്ങൾക്ക്  വായിക്കാവുന്നതാണ്. നന്നായി എഴുതിയവരും ഉണ്ട്. പിന്തുണ ആവശ്യമുള്ളവരുമുണ്ട്. പോരായ്കൾ നമ്മൾ ടീച്ചറും രക്ഷിതാവും ചേർന്ന് പരിഹരിക്കും.

പ്രവർത്തനം 2.

      ഒരു ചെറിയ ചിത്രകഥാപുസ്തകം പകുതി വായിച്ച് കേട്ട ആശയത്തെ കുറിച്ച് ചിത്രം വരയ്ക്കാനും മനസ്സിലായ കഥ സ്വന്തം ഭാഷയിൽ എഴുതാനും പറഞ്ഞു. അതും നോട്ട് ബുക്കിലുണ്ട്. 

പ്രവർത്തനം 3
     കഥയുടെ ബാക്കി ഭാഗം എല്ലാ കുട്ടികളെക്കൊണ്ടും വായിപ്പിച്ചു.

പ്രവർത്തനം 4

 
          Storybook reading .
Simple english Sentences ഉള്ള ഒരു ചെറുപുസ്തകം വായിച്ചു.  ഇംഗ്ലീഷ് വായിക്കാൻ കുട്ടികൾ നേരിടുന്ന പ്രതിസന്ധിയും നമ്മൾ കൂട്ടായി പരിഹരിക്കും.

പ്രവർത്തനം 5
     സ്കൂൾ ലൈബ്രറി സന്ദർശനം. പൊതു വിഷയങ്ങളുടെ ഭാഗമായുള്ള പ്രവർത്തനമായിരുന്നു അത്. കുട്ടികൾ അവരുടെ ഇഷ്ടത്തിന് പുസ്തകം എടുത്ത് വീട്ടിലേക്ക് കൊണ്ടു വന്നിട്ടുണ്ട്. കുറച്ച് വായിച്ചു കൊടുക്കുകയോ വായനയിൽ സഹായിക്കുകയോ ചെയ്യണേ.

പ്രവർത്തനം 6
      ചങ്ങമ്പുഴയുടെ ചന്ദനക്കട്ടിൽ എന്ന കവിത ഞങ്ങൾ കൂട്ടായി വായിച്ച് ആസ്വദിച്ചു. 

പ്രവർത്തനം 7

രാവിലെ വായിച്ച് വിസ്മയ പറയുന്ന കഥ പൂർത്തിയാക്കണമെന്ന് കുട്ടികൾ ആവശ്യപ്പെട്ടു. ഞങ്ങളത് ഒരുമിച്ച് വായിച്ചു. കഥയിലെ വിസ്മയപ്പോലെ പരിസ്ഥിതിയെയും സഹജീവികളെയും സ്നേഹിക്കാൻ നമ്മളും തീരുമാനിച്ചു. 

അതിനായി നമ്മുടെ സ്കൂൾ ഇൻ്റർ ലോക്ക് മുറ്റത്തെ വയ്ക്കാൻ കഴിയും പോലെ ചെടിച്ചട്ടിയിലെ ചെടികൾ കൊണ്ടുവന്നു വയ്ക്കാനും തീരുമാനിച്ച് കൊണ്ട് ഞങ്ങളുടെ ഇന്നത്തെ ക്ലാസ് അവസാനിച്ചു.    

 

                     

                         

No comments:

Post a Comment

കളിയാണ് രീതി ; സ്നേഹമാണ് ഭാഷ അംഗീകാരമാണ് പഠനോപകരണം

      നാല് ദിവസത്തെ തുടർച്ചയായഅവധിയും കഴിഞ്ഞ് ക്ലാസ്സിൽ കൂട്ടുകാരെത്തിയപ്പോൾ ഡയറി വായിക്കാനാണ് എല്ലാവരും ആദ്യം താല്പര്യം കാട്ടിയത്. സ്വന്തം ...