5.6.2025 വ്യാഴം
മുഴുവൻ കുട്ടികൾക്കും സർഗ്ഗാത്മക ഡയറി
5.5. 2025 വ്യാഴാഴ്ച
രാവിലെ തന്നെ ഗ്രൂപ്പിൽ CPTA സമയം ഓർമ്മപ്പെടുത്തി. എഴുതി.
പ്രിയമുള്ള രക്ഷിതാക്കളേ,
ഇന്ന് 2025 ജൂൺ 5 വൈകിട്ട് 3.30 ന് നമുക്ക് ഒരുമിച്ചിരിക്കാം. മക്കളുടെ തുടർ പഠനത്തിൽ, രക്ഷിതാക്കൾ എന്ന നിലയിൽ ഓരോരുത്തരും ചെയ്യേണ്ടത് എന്താണെന്നും എങ്ങനെയാണെന്നും മനസ്സിലാക്കാം. സംശയങ്ങൾ ചോദിക്കാം. മക്കളുടെ മികവും പ്രയാസങ്ങളും പങ്കുവയ്ക്കാം. വിദ്യാലയവും രക്ഷിതാവും ഇങ്ങനെ ആത്മാർത്ഥമായി കൈകോർക്കുമ്പോൾ മക്കളുടെ പഠനം ഭദ്രമാവുക തന്നെ ചെയ്യും. ഇന്ന് 3.30 ന് തീർച്ചയായും പങ്കെടുക്കണേ. കുട്ടികളുടെ പഠനസമയം നഷ്ടമാകാതെ തീരുമാനിച്ച സമയമാണ് 3.30 pm എന്നു കൂടി മനസ്സിലാക്കണേ.
സ്നേഹത്തോടെ,
സൈജ ടീച്ചർ
മൂന്നാം ക്ലാസ് അധ്യാപിക
ഗവ എൽ പി എസ് കൊല്ലൂർവിള .
പരിസ്ഥിതി ദിനം
ജൂൺ 5 അല്ലേ 8.35 ന് സ്കൂളിലെത്തി. തീരുമാനപ്രകാരം കുറച്ച് വിത്തും വളവുമൊക്കെ കരുതിയിരുന്നു. ഗേറ്റിനരികിൽ വാഹനം എത്തിയപ്പോൾ തന്നെ ഒരു വിളി " ടീച്ചറേ " . ആദിലിനെ ഉപ്പാപ്പ സൈക്കിളിൽ നിന്ന് ഇറക്കുന്നു. CPTA കാര്യം ഒന്നു കൂടി ഓർമ്മിപ്പിച്ചു. ഞാനും ആദിലും കൂടി പരിസ്ഥിതി ദിന പ്രവർത്തന മുന്നൊരുക്കങ്ങൾ ആരംഭിച്ചു. ഉടൻ തന്നെ എല്ലാവരും എത്തി.
രണ്ടാം പ്രവൃത്തി ദിനത്തിലെ '
CPTA ദിനത്തിലെ മുന്നൊരുക്കം
♦️മുഴുവൻ കുട്ടികൾക്കും സർഗ്ഗാത്മക ഡയറി എഴുതാനായി അവരവരുടെ ഫോട്ടോ പതിച്ച കവർച്ചിത്രമുള്ള നോട്ട് ബുക്ക് കരുതിവച്ചു.
♦️വായനോത്സവം ആരംഭിക്കുന്നതിൻ്റെ ഭാഗമായി മുഴുവൻ കുട്ടികൾക്കും പുതിയ ചിത്ര പുസ്തകങ്ങൾ കരുതിവച്ചു.
♦️അക്കാദമിക മാസ്റ്റർ പ്ലാൻ ഹാർഡ് കോപ്പി തയ്യാറാക്കി വച്ചു.
♦️ക്ലാസ് പി ടി എ അജണ്ട ഇങ്ങനെ തീരുമാനിച്ചു:
1. പരിചയപ്പെടൽ. പേര് കുട്ടിയെക്കുറിച്ചുള പ്രതീക്ഷ (ആരാകണം, എന്തെല്ലാം കഴിവുകൾ നേടണം) 3.30- 3.45
2. പ്രീടെസ്റ്റ് ഫലം പങ്കിടൽ 3.45- 4.00
3. സർഗാത്മക ഡയറി എന്ത് എന്തിന്? (ഡയറിയുടെ കൈമാറ്റം) 4.oo- 4.15
4. AMP പ്രകാശനം. ലഘു വിശദീകരണം 4.15- 4.30
♦️നന്ദി
22 ൽ 19 രക്ഷിതാക്കൾ എത്തി.
പ്രീടെസ്റ്റ് ഫലങ്ങള്‍ രക്ഷിതാക്കളുമായി പങ്കിട്ടു.
അടിസ്ഥാനശേഷിയിലെ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ 77% കുട്ടികൾ ഒന്നാം ടേമിൽ പിന്നിലാകും. അത് കുട്ടികളുടെ പഠനതാല്പര്യം കുറയ്ക്കുമെന്നും ബോധ്യപ്പെടുത്തി.
പരിഹാരം
1. സർഗാത്മക ഡയറി
2. വായനോത്സവം
3. ക്ലാസ് എഡിറ്റിംഗ്
4. പഠനക്കൂട്ടങ്ങളുടെ രൂപീകരണം
5. കൂട്ടെഴുത്ത്
6. കൂട്ടു വായന
7. പ്രതിദിന വായന വീഡിയോ (ഒരു മിനിറ്റ് വായന )
പ്രശ്നങ്ങളും പരിഹാര പ്രവർത്തനങ്ങളും ആസൂത്രണം ബോധ്യപ്പെടുത്തി.
രക്ഷിതാക്കളുടെ റോൾ കൃത്യമാക്കുന്നതിനായി. ഡോ ടി പി കലാധരൻ മാഷിൻ്റെ പാഠം അധ്യാപനം സർഗ്ഗാത്മകം പേജ് 39 വായിച്ചു കേൾപ്പിച്ചു.
ആദ്യഘട്ടത്തിൽ ധൃതി കാണിച്ചവരൊക്കെ ക്രമേണ ശ്രദ്ധാലുക്കളായി.
ഹെഡ്മിസ്ട്രസ് സർഗ്ഗാത്മക ഡയറിയുടെ വിതരണോദ്ഘാടനം നടത്തി. അക്കാദമിക മാസ്റ്റർ പ്ലാൻ നിർവ്വഹണോദ്ഘാടനവും ഒപ്പം നടത്തി.
സർഗ്ഗാത്മക ഡയറിയും ചിത്രപുസ്തകവുമായി കുട്ടിയുടെ കൈയും പിടിച്ച് ആ രക്ഷിതാക്കൾ നടന്നു പോകുമ്പോൾ ഫീഡ്ബാക്ക് പറച്ചിലൊന്നും ഒന്നും മീറ്റിങ്ങിൻ്റെ ഭാഗമായി ഉണ്ടായിരുന്നില്ലെങ്കിലും എനിക്കെന്തോ ഒരു പോസിറ്റീവ് വൈബ് ഫീൽ ചെയ്തു.
4.40 ന് മീറ്റിംഗ് അവസാനിച്ചു
പിന്നെ രക്ഷിതാക്കള്‍ വന്നത് അന്ന് രാത്രി ക്ലാസ് ഗ്രൂപ്പിലാണ്.
അന്ന് രാത്രി മുതൽ ക്ലാസ് ഗ്രൂപ്പിൽ തുടങ്ങിയ വായനയാണ്. ഒരു മിനിട്ട് വായനയാണ്. ഒരാഴ്ച പിന്നിട്ടപ്പോൾ ക്ലാസ്സിലും ക്ലാസ് ഗ്രൂപ്പിലും ഇപ്പോൾ fb പേജിലും നിറയുന്ന വായനകളാണ്. സ്വതന്ത്രവും സംയുക്തവുമായവ . ദിവസവും അവ കേട്ട് കൃത്യമായ ഫീഡ്ബാക്ക് നൽകി. അവർ വായിച്ചുപൂർത്തിയാക്കുന്ന പുസ്തകങ്ങളുടെ പേരുകൾ രേഖപ്പെടുത്താൽ ക്ലാസ്സച്ചുമരിൽ അഭിമാന വായനാ ബോർഡ് പതിച്ചു.
രക്ഷിതാക്കള്‍ ഗ്രൂപ്പില്‍ പറഞ്ഞതിൽ ചിലത് പങ്കിടുന്നു:
1. “ മീറ്റിംഗ് വെച്ചത് വളരെ നല്ല ഒരു കാര്യമായിരുന്നു
ആ മീറ്റിംഗിൽ കൂടിയ രക്ഷകർത്തകൾ കുഞ്ഞുങ്ങളെ കൂടുതൽ ശ്രദ്ധിക്കും എന്നുള്ളത് ഉറപ്പായ കാര്യമാണ് അതിലൂടെ നമ്മുടെ മക്കൾക്കും വയിക്കാനും എഴുതാനും പ്രേത്സഹനം കിട്ടി തുടങ്ങി എന്നുള്ളത് 100 % ഉറപ്പായ കാര്യമാണ്
ഞാൻ എനിക്ക് വ്യക്തിപരമായി തോന്നിയ കാര്യമാണ് പറഞ്ഞത്. “
2. ‘“ഇന്നലത്തെ മീറ്റിംഗ് വളരെ ഉപകാരമുള്ളതായിരുന്നു..കൃത്യമായ ശ്രദ്ധയും പരിശീലനവും ലഭിച്ചാൽ കുട്ടികൾ വായനയിൽ മിടുക്കരായി തീരും എന്നുള്ളത് ഉറപ്പാണ്.. അതിനായ് ഞങ്ങൾ രക്ഷിതാക്കളുടെ സഹകരണം തീർച്ചയായും ഉണ്ടാകും… "
3“ഇന്നലെ നടന്ന ക്ലാസ്സ് PTA വളരെ നന്നായിരുന്നു കുട്ടികളെ പഠനത്തിൽ എങ്ങനെ പരിശീലിപ്പിക്കണം അവരെ എങ്ങനെ പഠനത്തിൽ ഹെല്പ് ചെയ്യാം എന്നുള്ളതിനെ കുറിച്ച് ഒക്കെ കൂടുതൽ അറിവ് നേടാൻ കഴിഞ്ഞു..
ടീച്ചർ പറഞ്ഞ കാര്യങ്ങൾ ഉൾക്കൊണ്ട് മുന്നോട്ടു പോയാൽ തന്നെ നമ്മുടെ കുട്ടികൾ പഠനത്തിൽ നല്ല രീതിയിൽ മികവ് പുലർത്താൻ കഴിയും എന്നുള്ള കാര്യം ഉറപ്പാണ്... അതുപോലെ തന്നെ സർഗന്മാക ഡയറി ഒരുപാട് ഇഷ്ട്ടപെട്ടു..”
4.“ഇന്നലത്തെ മീറ്റിംഗ് അതിഗംഭീരം ആയിരുന്നു ഇതുപോലെ ജീവനുള്ള അധ്യാപകരാണ് സ്കൂളിന്റെ ആത്മാവ്. മാതാപിതാക്കൾക്ക് പ്രതീക്ഷയോടെ കാണാം. ഈ വർഷത്തെ മൂന്നാം ക്ലാസ് “
5.“ഇന്നലത്തെ മീറ്റിങ്ങിലെ ചില കാരണങ്ങൾ എനിക്ക് പങ്കെടുക്കാൻ കഴിഞ്ഞില്ല പക്ഷേ ഇങ്ങനെ ഒരു ക്ലാസ് മീറ്റിംഗ് വിളിച്ച് കൂട്ടി കുട്ടികളുടെ പഠന നിലവാരം എന്നതിനെക്കുറിച്ച് മാതാപിതാക്കളെ കൂടി അതിൽ ഉൾപ്പെടെ ഉൾക്കൊള്ളിക്കുന്നത് കൊണ്ട് സന്തോഷമുണ്ട്. അങ്ങനെയുള്ളപ്പോൾ കുട്ടികളുടെ പഠന നിലവാരത്തെക്കുറിച്ച് നമുക്കും മനസ്സിലാവും അപ്പോൾ വീട്ടിൽ എങ്ങനെ കുട്ടികളെ നമുക്ക് എത്രത്തോളം ശ്രദ്ധിക്കണം എന്നുള്ള രീതിയിൽ കൂടി മനസ്സിലാകും. Thank you miss “
6. “ഒരു നിയന്ത്രിത സാഹചര്യത്തിൽ കഴിഞ്ഞദിവസം ക്ലാസ് പിടിഎയിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല, അതിൽ അതിയായ ഖേദം ഉണ്ട്. എനിക്ക് പകരമായി ഉമ്മ അവിടെ എത്തിയിരുന്നു എല്ലാ കാര്യങ്ങളും വിശദമായി അറിയാൻ കഴിഞ്ഞു. എന്റെ കുട്ടിയുടെ പഠന നിലവാരത്തിൽ ഞാൻ വളരെ ദുഃഖിതയായിരുന്നു എന്നാൽ പഠന രീതിയിലെ പുത്തൻ മാറ്റം തീർച്ചയായും നല്ല ഒരു മാറ്റം കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു





No comments:
Post a Comment